തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കുമാരപുരം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ ഉപദേവതയായ ശ്രീമഹാഗണപതിയുടെയും ശ്രീശാരദാ ദേവിയുടെയും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാകർമ്മം 7 മുതൽ 9 വരെ ക്ഷേത്ര തന്ത്രി സുജിത്ത് തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി സുമേഷ് ശാന്തിയും നിർവഹിക്കും.
പഞ്ചലോഹവിഗ്രഹം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം 7ന് വൈകിട്ട് 5ന് പേട്ട പുത്തൻകോവിൽ നിന്ന് ഘോഷയാത്രയായി ആരംഭിച്ച് പേട്ട ജംഗ്ഷൻ, കുടവൂർ, ആനയറ, വെൺപാലവട്ടം, കിംസ് വഴി ക്ഷേതത്തിലെത്തിച്ചേരും. 8ന് അഷ്ഠദ്രവ്യ മഹാഗണപതി ഹോമം, ഗുരുപൂജ, ബിംബശുദ്ധികലശപൂജ, ജലോധാരം, നേത്രോന്മീലനം, ബിംബശുദ്ധികലശാഭിഷേകം, ശയ്യാപൂജ, നിദ്രാ കലശപൂജ, അധിവാസഹോമം, അധിവാസപൂജ ധ്യാനാധിവാസം.
9ന് 5ന് നടതുറപ്പ് പള്ളിയുണർത്തൽ, മലർ നിവേദ്യം, അഷ്ഠദ്രവ്യമഹാഗണപതി ഹോമം, ഗുരുപൂജാ പരികലശപൂജ, ബ്രഹ്മ കലശപൂജ, അധിവാസം വിടർത്തൽ, അധിവാസത്തിങ്കൽ വിശേഷാൽ പൂജ, പ്രായശ്ചിത്താദി ദാനങ്ങൾ, മുഷ്ട്യാദി ശുദ്ധി, 11.57നുമേൽ 12.19നകമുള്ള മുഹൂർത്തത്തിൽ ശ്രീമഹാഗണപതിയുടെയും ശ്രീശാരദാദേവിയുടെയും വിഗ്രഹപ്രതിഷ്ഠ. തുടർന്ന് ജീവ ആവാഹനം, സ്‌തൂലാവാഹനം സ്തോത്രാവാഹനം, ബ്രഹ്മ കലശാഭിഷേകം പടിത്തര വ്യവസ്ഥ മംഗളാരതി , തുടർന്ന് നടയടപ്പ് എന്നിവ നടക്കുമെന്ന് ശാഖ പ്രസിഡന്റ് മണ്ണുമുട്ടം ശശിയും ശാഖ സെക്രട്ടറി ബൈജു തമ്പിയും അറിയിച്ചു.