ചേരപ്പള്ളി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇറവൂർ കെ. മോളി, സംഘടന സെക്രട്ടറി ഇറവൂർ കെ.എസ്. സുഗതൻ, അംഗങ്ങളായ ഷിജി കേശവൻ, രവി എന്നിവർ പങ്കെടുത്തു.

ചേരപ്പള്ളി: കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് ( കെ.സി.വൈ.എം ) ആര്യനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം ` ഭൂമിക്കൊരു കുട' നടത്തി. ആര്യനാട് ഇടവക വികാരി ഫാ. ജോസഫ് അഗസ്റ്റിൻ വൃക്ഷതൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. സുപ്പീരിയർ ജിജി, കെ.സി.വൈ.എം അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.