
കിളിമാനൂർ:കേരളാ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കിളിമാനൂർ ബ്ലോക്കുപരിധിയിലെ വിവിധ യൂണിറ്റുകളിൽ കർഷകർ വൃക്ഷത്തൈകൾ നട്ടു.കർഷക സംഘത്തിന്റെ കിളിമാനൂർ ഏരിയാ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങളുടെ തുടക്കം പരിസ്ഥിതി ദിനത്തിൽ ആരംഭിച്ചു. തട്ടത്തുമല യൂണിറ്റ് സമ്മേളനത്തിൽ നടന്ന ഏരിയാതല വൃക്ഷത്തൈ നടീൽ തട്ടത്തുമല ഗവ ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിൽ തൈ നട്ട് ജില്ലാ വൈസ് പ്രസിഡന്റ് തട്ടത്തുമല ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.ജി.ബിജു,എൻ.സരളമ്മ,ബി. ജയതിലകൻ,ജസീന,എസ്. സലിം,വാഹിദ് തുടങ്ങിയവർ പങ്കെടുത്തു.നാവായിക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തൈ നടീൽ സംസ്ഥാന കമ്മിറ്റിഅംഗം എസ്. ഹരിഹരൻപിള്ള ഉദ്ഘാടനം ചെയ്തു.അടയമണിൽ എസ്.അനിൽ കുമാർ നേതൃത്വം നൽകി.നഗരൂരിൽ ഹർഷകുമാർ,കൊടുവഴന്നൂരിൽ കൃഷ്ണൻപോറ്റി,മടവൂരിൽ എം.എസ്. റാഫി,കിളിമാനൂരിൽ മോഹനചന്ദ്രൻ,പുളിമാത്ത് ബിജിമോൾ,കരവാരത്ത് എസ്.എം. റഫീക്,വഞ്ചിയൂരിൽ ഗിരീശൻ ആശാരി തുടങ്ങിയവർ തൈകൾ നടുന്നതിന് നേതൃത്വം നൽകി.