വിതുര:ചായം അരുവിക്കരമൂല ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ വാർഷികപൊതുയോഗവും തിരഞ്ഞെടുപ്പും ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.അപ്പുക്കുട്ടൻനായരുടെ അദ്ധ്യക്ഷതയിൽ നടന്നു. ക്ഷേത്രകമ്മിറ്റിസെക്രട്ടറി എസ്.ബിജു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.രോഹിണി പി.വിജയൻനായർ,മണ്ണറവിജയൻ,അയ്യപ്പൻനായർ,എസ്.സുകുമാരൻനായർ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി കെ.അപ്പുക്കുട്ടൻനായർ (പ്രസിഡന്റ്),എസ്.ബിജു (സെക്രട്ടറി),ആർ.കൃഷ്ണൻനായർ (വൈസ്പ്രസിഡന്റ്),ടി.രാജേഷ് (ജോയിന്റ് സെക്രട്ടറി), എസ്.വിജയൻനായർ (ട്രഷറർ),പി.എസ്.ജയകുമാർ,എസ്.സന്തോഷ്,കെ.മഹേശ്വരൻനായർ, എസ്.സതീഷ്കുമാർ (കമ്മിറ്റിഅംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.