കല്ലമ്പലം:പരിസ്ഥിതി ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ കരവാരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ കെ റെയിൽ കടന്നു പോകുന്ന വിവിധ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി സമര മരങ്ങൾ നട്ടു. കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ അജ്മൽ അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ പരിസ്ഥിതികമായി തകർക്കുന്ന പദ്ധതിയാണ് ഇതെന്നും പദ്ധതി ഉപേക്ഷിക്കാൻ അധികൃതർ തയാറാകണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധ പരിപാടികളുമായി കോൺഗ്രസ്‌ മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ പറഞ്ഞു. കോൺഗ്രസ്‌ തോട്ടയ്ക്കാട് മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാട്, ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം സെക്രട്ടറി ഷൈൻ ആനന്ദ്, ഷിന്റോ തുടങ്ങിയവർ പങ്കെടുത്തു.