
കല്ലമ്പലം:പ്രകൃതിയ്ക്ക് വിനാശമാകുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ റെയിൽ കടന്നുപോകുന്ന മണമ്പൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നട്ട് മണമ്പൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.യൂത്ത്കോൺഗ്രസ് ജില്ലാ സെക്രട്ടറി ബൻഷാ ബഷീർ ഉദ്ഘാടനം ചെയ്തു.മണമ്പൂർ മണ്ഡലം പ്രസിഡന്റ് എസ്.എസ് ആരിഫ്ഖാൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് ജനറൽസെക്രട്ടറി പി.ജെ.നഹാസ്,കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി അടയമൺ മുരളി,കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡന്റ് അസീസ് കിനാലുവിള,ഇ.പി.സവാദ് ഖാൻ,അമീർഖാൻ,വിഷു,അഭിറാം,ഷാൻസൽമാൻ,ഇജാസ്,സൈദലി തുടങ്ങിയവർ പങ്കെടുത്തു.