general

ബാലരാമപുരം:യുവകലാസാഹിതിയുടെ കഥ,​കവിത ശിൽപശാല വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്കം അദ്ധ്യക്ഷത വഹിച്ചു.കുരീപ്പുഴ ശ്രീകുമാർ,ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ,കാര്യവട്ടം ശ്രീകണ്ഠൻ നായർ,ജോയിൻ കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്ങൽ,യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഡ്വ. സി.എ.നന്ദകുമാർ,വനിത കലാ സാഹിതി ജില്ലാ സെക്രട്ടറി ദേവകി എന്നിവർ സംസാരിച്ചു.ഡോ.എം. എസ്.ഷബീർ രചിച്ച കൊവിഡ വാരിയർ എന്ന പുസ്തകം കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്തു.മഞ്ജു വെള്ളയാണി,ഡോ.എം.രാജീവ് കുമാർ,കാരയ്ക്കാമണ്ഡപം വിജയകുമാർ,ബി.ഇന്ദിര,എൻ.എസ്.സുമേഷ് കൃഷ്ണൻ,കരിക്കകം ശ്രീകണ്ഠൻ,സതീഷ് കിടാരക്കുഴി,തിരുമല ശിവൻകുട്ടി,വി.എസ്.അജിത്ത് എന്നിവർ പങ്കെടുത്തു.സമാപന സമ്മേളനം ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.