
ബാലരാമപുരം:പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ എസ്.എ.എൽ.പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉച്ചഭക്ഷണ പദ്ധതിഫണ്ടിൽ നിന്നും അനുവദിച്ച പാചകപ്പുരയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു,കെ.രാകേഷ്,സാൽവേഷൻ ആർമി വിദ്യാഭ്യാസ സെക്രട്ടറി മേജർ സിലാസ് ബേബി,ഹെഡ് മാസ്റ്റർ എച്ച്. മിഥുൻ എന്നിവർ പ്രസംഗിച്ചു.