കല്ലമ്പലം:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചതിനെ തുടർന്ന് തോട്ടക്കാട് മണ്ഡലം ഐ.എൻ.സി കടുവയിൽ യൂണിറ്റും മണമ്പൂർ കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയും സംയുക്തമായി കടുവയിൽ ജംഗ്ഷനിൽ ആഹ്ലാദ പ്രകടനം നടത്തി..തോട്ടക്കാട് മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജാഫറുദ്ദീൻ, ജയേഷ്,സശീന്ദ്രക്കുറുപ്പ്, മണ്ഡലം ഭാരവാഹികളായ റാഫിഷ, ജസീൻ, ജാഫറുദ്ദീൻ, ഷിബു, വർക്കല ബ്ലോക്ക്‌കോൺഗ്രസ് ഭാരവാഹികളായ പി.ജെ നഹാസ്, യൂത്ത് കോൺഗ്രസ് മണമ്പൂർ പ്രസിഡന്റ് ആരിഫ്ഖാൻ, കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് അസീസ്‌ കിനാരുവിള, മണ്ഡലം ഭാരവാഹികളായ ഷാജി, അറഫാ റാഫി എന്നിവർ പങ്കെടുത്തു.