
വർക്കല : എസ്. എൻ. ഡി. പി. യോഗം ശിവഗിരി യൂണിയന്റെ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിച്ച കെട്ടിട നിർമ്മാണക്കമ്മറ്റിയുടെ പ്രഥമ യോഗം പ്രസിഡന്റ് കലമ്പലം നകുലന്റെ അദ്ധ്യഷതയിൽ ശിവഗിരി എസ്.എൻ കോളേജിൽ നടന്നു.ആസ്ഥാന മന്ദിര നിർമ്മാണ പ്രവർത്തനത്തിന്റെ ഫണ്ട് ശേഖരാണാർത്ഥം ആദ്യ സംഭാവനയായ ഒരു ലക്ഷം രൂപ ശിവഗിരി യൂണിയൻ കൗൺസിലർ കലേശന്റെ ( കല്ലമ്പലം) പക്കൽ നിന്ന് പ്രസിഡന്റ് കല്ലമ്പലം നകുലൻ ഏറ്റുവാങ്ങി.യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം,വൈസ് പ്രസിഡന്റ് ജി.തൃദീപ്, രാജീവൻ,അനൂപ് വെന്നിക്കോട്, അജിത്ത് പാളയംകുന്ന്,സീമ,ലതിക കലേഷ്, ബൈജു,പ്രസന്ന, പ്രകാശൻ പ്ലാവഴികം തുടങ്ങിയവർ സംബന്ധിച്ചു.