
നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ഡിപ്പോയിൽ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്രികർക്ക് ഫല വൃക്ഷത്തൈകൾ കൈമാറി ലോക പരിസ്ഥിതി ദിനമാചരിച്ചു.സുഗത സ്മൃതി വനത്തിൽ പ്രത്യേകം നട്ടുവളർത്തിയ വരിക്കപ്ലാവിൻ തൈകളാണ് മൺറോതുരുത്തിലേക്കും സാമ്പ്രാണിക്കൊടിയിലേക്കുമുള്ള വിനോദ യാത്രാസംഘത്തിന് സമ്മാനിച്ചത്. കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ഡിപ്പോ പരിസരത്തും തൈകൾ നട്ടു.ബഡ്ജറ്റ് ടൂറിസം സെൽ പരിസ്ഥിതി ദിനാചരണ പരിപാടികളും സുഗത പ്ലാവിൻ തൈ വിതരണവും നെയ്യാറ്റിൻകര നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ടൂറിസം സെൽ ചീഫ് ഓപ്പറേറ്റിംഗ് മാനേജർ സാം ജേക്കബ്ബ് ലോപ്പസ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടൂറിസം സെൽ കോ- ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, എസ്.ജി.രാജേഷ്, എസ്.സുശീലൻ ,എം.എസ്.സജികുമാർ, ജി.ജിജോ,വി.ഗോപകുമാർ, സി.പി. ഷിബു കുമാർ, കുമാരി സുമ, എസ്.എൽ. പ്രശാന്ത്, വി. അംബി തുടങ്ങിയവർ പങ്കെടുത്തു.