
കാട്ടാക്കട: പൂവച്ചൽ ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പിലാക്കുന്ന കൃഷി പാഠം ഗൃഹപാഠം പദ്ധതി പ്രിൻസിപ്പൽ പി.ബി.പ്രിയ പച്ചക്കറി ചെടി നട്ട് ഉദ്ഘാടനം ചെയ്തു.പിടി.എ പ്രസിഡന്റ് പൂവച്ചൽസുധീർ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ഗീത.ജി,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ നിസ.കെ.എസ്.എം.സി ചെയർമാൻ വി.പ്രദീപ് കുമാർ,ശരപ്രശാന്ത്,ഷാജഹാൻ,ബിജു,ജലജ തുടങ്ങിയവർ സംസാരിച്ചു.