
കല്ലമ്പലം: മലയാള വേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. കടമ്പാട്ടുകോണം വായനശാലയിൽ ചേർന്ന യോഗം കവി ഓരനെല്ലൂർ ബാബു പരിസ്ഥിതി ദിനാചരണ കവിത വായിച്ച് ഉദ്ഘാടനം ചെയ്തു. ഡോ. അശോക് ശങ്കർ അദ്ധ്യക്ഷനായി. തുടർന്ന് ആറ്റിങ്ങൽ ശശി, സിന്ധു ദേവശ്രീ, യു.എൻ. ശ്രീകണ്ഠൻ, അജിത പ്രഭ തുടങ്ങിയവർ പരിസ്ഥിതി കവിതകൾ അവതരിപ്പിച്ചു.