
നെയ്യാറ്റിൻകര: ചെറു വനങ്ങൾ സംരക്ഷിക്കുക, പ്രകൃതിയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് നെയ്യാറ്റിൻകര നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ നിർവഹിച്ചു. നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷീബ, കൂട്ടപ്പന മഹേഷ്, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ, അയ്യങ്കാളി തൊഴിലുറപ്പ് ഓവർസിയർ ശാന്ത തുടങ്ങിയവർ പങ്കെടുത്തു.