
കിളിമാനൂർ: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അടയമൺ യു.പി.എസിൽ ഫലവൃക്ഷത്തൈ നട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷിഹാബുദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ആർ. ഷമീം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ. ജോഷി, ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകൻ, പഴയകുന്നുമ്മേൽ മണ്ഡലം പ്രസിഡന്റ് അടയമൺ എസ്. മുരളീധരൻ, ഐ.എൻ.ടി.യു സി ജില്ലാ സെക്രട്ടറി ചെറുനാരകംകോട് ജോണി, പഞ്ചായത്ത് അംഗം ഷീജ സുബൈർ, മഹിളാ കോൺഗ്രസ് നേതാവ് ഷീമാ സണ്ണി, തൊളിക്കുഴി വാർഡ് പ്രസിഡന്റ് എസ്.രാജേഷ് ടി.സോമൻ,ബൂത്ത് സെക്രട്ടറി ഫസിലുദീൻ എന്നിവർ പങ്കെടുത്തു.