കാട്ടാക്കട: മൈലോട്ടുമൂഴി എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും വനിതാ സംഘം തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് ബി. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് സുകുമാരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വാഴിച്ചൽ ഗോപാലകൃഷ്ണൻ നായർ,സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,പി.ജയകുമാർ,സന്തോഷ് കുമാർ, കരയോഗം ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. വനിതാ സമാജം ഭാരവാഹികളായി സന്ധ്യ സുരേഷ് (പ്രസിഡന്റ്), നിഷാദേവി(സെക്രട്ടറി), സിന്ധു സതീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.