
കല്ലറ:കെട്ടിടം പൊളിക്കുന്നതിനിടെ കാൽ വഴുതി നിലത്ത് വീണ് തൊഴിലാളി മരിച്ചു. കല്ലറ കുറുമ്പയം എ.എസ് ഭവനിൽ അജയൻ ആശാരി (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ തുമ്പോടിനു സമീപം പഴയ ഓടിട്ട കെട്ടിടം പൊളിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്.ഉടൻതന്നെ ഇദ്ദേഹത്തെ തറട്ട ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.ഭാര്യ:സരിത. മക്കൾ: അലോണ, അനാമിക.