നെയ്യാറ്റിൻകര : കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര സെപ്ഷ്യൽ സബ് ജയിൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെഴുക്കൽ നഗരസഭ അങ്കണവാടി വളപ്പിൽ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷതൈ വിതരണവും നടത്തി.നെയ്യാറ്റിൻകര സെപ്ഷ്യൽ സബ് ജയിൽ അസി.സൂപ്രണ്ട് വി ഉദയകുമാർ ഉദ്ഘാടനം ചെയ്തു.കേരള ജയിൽ സബോർഡിനേറ്റ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം മേഖല ട്രഷറർ നിശാന്ത്.എൻ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ലാലു.ടി.എസ് പരിസ്ഥിതി ദിന സന്ദേശം നൽകി.നെയ്യാറ്റിൻകര നഗരസഭയിലെ തെഴുക്കൽ മാതൃക നഴ്സറിയിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്തു. ടീച്ചർ റാണി,സെപ്ഷ്യൽ സബ് ജയിൽ യൂണിറ്റ് കൺവീനർ അഭിലാഷ്.റ്റി.എസ്, ഡെപ്യൂട്ടി പ്രിസൺ ഓഫിസർ പ്രവീൺ.ആർ,ബിജുകുമാർ,അസി.പ്രിസൺ ഓഫീസർ രതീഷ്.കെ.എസ്,ജസ്റ്റിൻ ജോസ്, പ്രണവ്.വി പി, ഹരികുമാർ എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നിംസ് ആനി സള്ളിവൻ സെന്റർ ഫോർ സ്പെഷ്യലി ഏബിൾഡ് ചിൽഡ്രനിലെ കുട്ടികളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. നിംസ് മെഡിസിറ്റി ഇ.എൻ.ടി വിഭാഗം മേധാവി ഡോ. നയൻതാര രമേഷ് നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിന്റെ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. കുട്ടികളെ കൊണ്ട് സസ്യ തൈകൾ നട്ടുപിടിപ്പിച്ചു. സ്പെഷ്യൽ എഡ്യൂകേറ്റർ പ്രിൻസ് മോൾ, ജി.ഐ.ആർ പ്രോജക്റ്റ് മാനേജർ നിഥിൻ അൻവർ, സ്പെക്ട്രം കോഡിനേറ്റർ രിഫായ് അബ്ദുൽ റഹീം , സജീന തുടങ്ങിയവർ പങ്കെടുത്തു.
എൻ.കെ. പത്മനാഭപിള്ള മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എ ആർ. സെൽവരാജ് വൃക്ഷ തൈ വിതരണം ചെയ്ത് ലോക പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.മുഹിനുദീൻ, എൻ. ശൈലേന്ദ്രകുമാർ , ചമ്പയിൽ ശരി, ആർ. അജയകുമാർ, ജയരാജ് തമ്പി , അപ്പുകുട്ടൻ നായർ , ചന്ദ്രിക, അജിത തുടങ്ങിയവർ പങ്കെടുത്തു.
നെയ്യാറ്റിൻകര സേവാഭാരതിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. സേവാഭാരതി പെരുമ്പഴു തുർ പഠനകേന്ദ്രത്തിൽ നടന്ന വേദഗണിത ക്ലാസിന്റെ ഉദ്ഘാടനം നിംസ് എം.ഡി ഫൈസൽഖാൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. സംസ്കൃത ക്ലാസിന്റെ ഉദ്ഘാടനംതീരുവനന്തപുരം സംസ്കൃത കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ലക്ഷ്മി വിജയൻ നിർവഹിച്ചു. വേദഗണിതത്തെക്കുറിച്ച് മോഹൻജി ക്ലാസെടുത്തു. സേവാഭാരതി പ്രസിഡന്റ് സി.എ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് കുമാർ , ജനറൽ സെക്രട്ടറി ഹരിസുതൻ , ജോയിന്റ് സെക്രട്ടറി മനീഷ്, ട്രഷറർ ജയചന്ദ്രൻ എന്നിവർ
പങ്കെടുത്തു.
അമരവിള ജെ.ബി.എസിൽ നടന്ന ദിനാചരണത്തിൽ വാർഡ് കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണ, കലടീച്ചർ എന്നിവർ വൃക്ഷത്തൈകൾ നട്ടു. എച്ച്.എം ശർമ്മിളാദേവി, ബി.ആർ.സി കോ-ഓർഡിനേറ്റർ അനു, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.