ആറ്റിങ്ങൽ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തോന്നയ്ക്കൽ ഗവ. എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സന്ദേശ റാലി നടത്തി. ഷാഫിക്ക്, സുകുമാരൻ, സൗമ്യ എന്നിവർ നേതൃത്വം നൽകി.
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. മോഡൽ ബോയിസ് എച്ച്.എസ്.എസിൽ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സന്ദേശ യാത്ര നടത്തി. എസ്.പി.സി, ജെ.ആർ.സി കേഡറ്റുകൾ പങ്കെടുത്തു. പ്രിൻസിപ്പൽ അജിത ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ: അയിലം ഗവ. ഹൈസ്‌കൂളിൽ ദേശീയ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ പരിസരത്ത് സ്വന്തം പേരിട്ട് വിദ്യാർത്ഥികൾ ഫലവൃക്ഷത്തൈകൾ നട്ടു. അദ്ധ്യാപകരായ ബിജില ആർ.എസ്, രശ്മി.എസ്, സ്‌കൂൾ പരിസ്ഥിതി ക്ലബ് കൺവീനർ സതീഷ് കുമാർ.എസ് നേതൃത്വം നൽകി.