siva

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ )ദേശീയ നിലവാരത്തിലുള്ള ഗവേഷണ പഠനകേന്ദ്രമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കിലെ ആരംഭിച്ച എക്സിക്യൂട്ടീവ് സർട്ടിഫിക്കേഷൻ പ്രോഗ്രാം ഇൻ ലേബർ ലാസ് ആൻഡ് മാനേജ്‌മെന്റ് ഓൺലൈൻ കോഴ്സ് ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്കും തൊഴിലാളി പ്രസ്ഥാനങ്ങൾക്കും ഉപകാരപ്രദമാകുന്ന നിരവധി പദ്ധതികൾ കിലെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നു. ലേബർ കോഡുകൾ, പോഷ് ആക്ട്, മാനേജ്മന്റ് പ്രിൻസിപ്പൽസ് എന്നീ വിഷയങ്ങളാണ് കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലേബർ സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ ടി.വി. അനുപമ, കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് എന്നിവർ പങ്കെടുത്തു.