കോവളം :കരിച്ചൽ കായൽ വിനോദ സഞ്ചാര പദ്ധതി നടപ്പാക്കുന്നതിന്റ മുന്നോടിയായി കൈയേറ്റങ്ങളിലൂടെ നഷ്ടപ്പെട്ട കായൽഭൂമി വീണ്ടെടുത്ത് അതിർത്തി കല്ലിട്ടു. അതിയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ മൻമോഹൻ, കോട്ടുകാൽ പഞ്ചായത്ത്‌ പ്രസിഡന്റ് ജെറോം ദാസ്, കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ്‌ ശൈലജകുമാരി എന്നിവരുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സർവേ വിഭാഗമാണ് കായൽ ഭൂമി കണ്ടെത്തി കല്ലിട്ടത്. കായലിൽ നടപ്പിലാക്കുന്ന വിനോദ സഞ്ചാര പദ്ധതിയുടെ കല്ല് നാട്ടൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ നിർവഹിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സുനിതറാണി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഗീത, ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ വിഷ്ണുപ്രശാന്ത്, പഞ്ചായത്ത്‌ വികസന ചെയർമാൻ എം .ടി. പ്രദീപ്‌, ബ്ലോക്ക്‌ ക്ഷേമ ചെയർമാൻ ജയ നാളിനാക്ഷൻ, ബ്ലോക്ക്‌ മെമ്പർമാരായ അജിതകുമാരി, അഡ്വ. സുനീഷ്, അശ്വതി ചന്ദ്രൻ, ആശ, സുലോചന തുടങ്ങിയവർ പങ്കെടുത്തു.