വെള്ളനാട്:വെള്ളനാട് പഞ്ചായത്തുതല പരിസ്ഥിതി ദിനാചരണ പരിപാടികൾ വെളിയന്നൂർ പി.എസ്.എൻ.എം സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.

കാട്ടാക്കട:കട്ടക്കോട് സർവ്വീസ് സഹകരണ ബാങ്ക് ഹരിതം സഹകരണം പദ്ധതി പ്രകാരം മാവിൻതൈ നട്ട് ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാർ,എസ്.ജയചന്ദ്രൻ,ബാങ്ക് ഡയറക്ടർമാരായ വീനസ് വേണു,സെൽവസ്റ്റർ,ബാങ്ക് പ്രസിഡന്റ് കാട്ടാക്കട സുബ്രഹ്മണ്യം എന്നിവർ പങ്കെടുത്തു.

വെള്ളനാട്:മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിൽ നടന്ന പരിസിസ്ഥിതി ദിനാചരണ പരിപാടികൾ ഡയറക്ടർ സേതു വിശ്വനാഥൻ ഫലവൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.കൃഷി വിജ്ഞാന കേന്ദ്രം ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതി ദിനത്തിൽ എസ്.ഇ.ഡി.സിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നടീൽ പഞ്ചായത്ത് പ്രസിഡന്റ് വിജുമോഹൻ നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.മോളി,സെക്രട്ടറി കെ.എസ്.സുഗതൻ, അംഗങ്ങളായ ഷിജികേശവൻ,രവി തുടങ്ങിയവർ പങ്കെടുത്തു.