
വെള്ളറട: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹായത്തോടെ 'ഐ ഫോർ യു' എന്ന സംഘടനയുടെ നേതൃത്വത്തിൽ ജീവൻ സുരക്ഷയുടെ ഭാഗമായി കൂതാളി എൽ.പി സ്കൂളിൽ സംഘടിപ്പിച്ച മെഗാ വൃക്ക സംരക്ഷണ ക്യാമ്പ് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. രോഗനിർണയത്തിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണനും, ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജയന്തിയും നിർവഹിച്ചു. വെള്ളറട സി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ. ആർ. സുനിൽ മുഖ്യപ്രഭാഷണം നടത്തി. എസ്. രാജേന്ദ്ര പ്രസാദ് പ്രോജക്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി വെള്ളരിക്കുന്ന്, ലീല ബാലരാജ്, തുടങ്ങിയവർ സംസാരിച്ചു. ഡോ. ഷിബുരാജ്, ഡോ. സ്നേഹ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഐ ഫോർ യു ഫൗണ്ടേഷൻ പ്രസിഡന്റ് തോമസ് അംബ്രോസ് സ്വാഗതവും കോഓർഡിനേറ്റർ ടി.എം. സേവ്യർ നന്ദിയും പറഞ്ഞു.