
പാലോട്: അപകടത്തിൽ മരിച്ച വിതുര യു.പി.എസ് അദ്ധ്യാപകൻ ജി. ബിനുകുമാറിന്റെ അനുസ്മരണ ദിനത്തിൽ സഹപാഠികൾ ഒത്തുചേർന്നു. ബിനുകുമാർ നേതൃത്വം നൽകിയ "പള്ളിക്കൂടം - 91"കൂട്ടായ്മയുടെ നേതൃത്വത്തിൽ ബിനുകുമാർ ഏറ്റവും അധികം സഹായിക്കുകയും, സഹകരിക്കുകയും ചെയ്ത വിതുരയിലെ 'തേജസ് ' വൃദ്ധ സദനത്തിൽ ഫ്രിഡ്ജ് വാങ്ങി നൽകി. മരുന്നുകളും പച്ചക്കറികളും കേട് കൂടാതെ സൂക്ഷിക്കാൻ ഒരു ഫ്രിഡ്ജ് വേണമെന്ന അഭ്യർത്ഥനയെത്തുടർന്നായിരുന്നു സഹായം. അവരോടൊപ്പം ഉച്ചഭക്ഷണവും പങ്കിട്ടു. മനേഷ് ജി.നായർ, ലക്ഷ്മി, അബ്ദുൾ ബുഹാരി, ഇന്ദുരാജ്, ജയശ്രീ, അഭിലാഷ് രാമൻ, ബീന സുഭാഷ്, ഇന്ദു, പ്രമോദ്, എന്നിവർ പങ്കെടുത്തു. ബിനുകുമാറിന്റെ അച്ഛൻ ഗോവിന്ദ പിള്ള ഫ്രിഡ്ജ് തേജസ് ഡയറക്ടർ രവികുമാറിന് കൈമാറി.