തിരുവനന്തപുരം : അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള വിഭവങ്ങൾ സ്വന്തം നിലയിൽ പര്യാപ്തമാകുകയെന്ന ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആശയം സമ്പൂർണമായി തോന്നയ്ക്കൽ സായിഗ്രാമത്തിൽ നടപ്പാക്കി. പദ്ധതി പൂർത്തീകരണത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കുമെന്ന് സായിഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ അറിയിച്ചു.ആഹാരത്തിനായി സ്വന്തമായി അരിയുടെയും പച്ചക്കറികളുടെയും കൃഷി. ശുദ്ധജലത്തിനായി കിണറുകളും കുളങ്ങളും,രണ്ടു ലക്ഷം ലിറ്റർ മഴവെള്ള സംഭരണി, 50000 ലിറ്ററിന്റെ ജലശുദ്ധീകരണ കേന്ദ്രവും 15000 ലിറ്ററിന്റെ മലിനജല ശുദ്ധീകരണ പ്ലാന്റും, 3. 2ലക്ഷം സ്‌ക്വയർ ഫീറ്റ് കെട്ടിടങ്ങളിലേക്കുള്ള സോളാർ വൈദ്യുതി ഉത്പാദനം. പാലിനായി ഗോശാല, ജൈവഭക്ഷണം പാകംചെയ്യാൻ രണ്ട് ബയോഗ്യാസ് പ്ലാന്റ്, ചന്ദനത്തിരിയും പൂവും എന്നിങ്ങനെ ആവശ്യമായതെല്ലാം സായിഗ്രാമത്തിൽ നിന്ന് കണ്ടെത്തിയാണ് ഗ്രാമസ്വരാജ് എന്ന ആശയം സമ്പൂർണമായി നടപ്പാക്കിയതെന്ന് ആനന്ദകുമാർ പറഞ്ഞു.