
പാറശാല: തെക്കൻ കേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ വ്ലാത്താങ്കര സ്വർഗാരോപിത മാതാ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പെന്തക്കൂസ്താ ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. തീർത്ഥാടന കേന്ദ്രം ഇടവക വികാരി വി.പി. ജോസ് കേന്ദ്രത്തിൽ എത്തിയ 30 കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.
കുട്ടികൾക്ക് വേണ്ട പഠനോപകരണം വിദ്യാഭ്യാസ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. സഹവികാരി ഫാ.ജോൺ ബോസ്ക്കോ, പാരീഷ് കൗൺസിൽ സെക്രട്ടറി ജോൺസ് രാജ്, കോ-ഓർഡിനേറ്റർ ജിനുകുമാർ, വിദ്യാഭ്യാസ ശുശ്രൂഷാ പ്രതിനിധി സുജു.ഡി.ജെ എന്നിവർ നേതൃത്വം നൽകി.