vld-2

വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്ത് പന്നിമല വാർഡിൽ ആറാട്ടുകുഴിക്ക് സമീപമുള്ള സ്റ്റേഡിയം ചുറ്റുമതിൽ നിർമ്മിച്ച് തറ ലെവൽ ചെയ്ത് കളിക്കാർക്കായി തുറന്നുകൊടുത്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി. മംഗളദാസിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ സ്റ്റേഡിയം തുറന്നുനൽകി. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണുമായ ജയന്തി, ഷാജി വെള്ളരിക്കുന്ന്,​ കൂതാളി ഷാജി,​ മുട്ടച്ചൽ സിവിൻ,​ ഫിലോമിന,​ വിജി,​ ലീല,​ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ജലജ,​ നിവിൻ തുടങ്ങിയവർ സംസാരിച്ചു.