1

ഉദിയൻകുളങ്ങര: കേരളകൗമുദി ബോധപൗർണമി ക്ലബും എക്സൈസും സംയുക്തമായി ലഹരി വിമുക്ത ബോധവത്കരണവും പ്രതിഭകൾക്ക് ആദരവും നൽകി. ഉദിയൻകുളങ്ങര എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ നടന്ന പരിപാടി ചലച്ചിത്ര താരം സുധീർ കരമന ഉദ്ഘാടനം ചെയ്തു. കേരളകൗമുദി അസിസ്റ്റന്റ് മാനേജർ പി.എം.ഡി. കല ബോധവത്കരണ സന്ദേശം നൽകി. കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ എ.ടി. ജോർജ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സുരേഷ് തമ്പി, അമരവിള ശിവരാമൻ, പാലിയോട് സജി എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാൻ ലഹരിവിമുക്ത ബോധവത്കരണ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഷീലാറാണി സ്വാഗതവും ഉദിയൻകുളങ്ങര ബ്യൂറോ റിപ്പോട്ടർ അനി വേലപ്പൻ നന്ദിയും അറിയിച്ചു. ചടങ്ങിൽ കേരളകൗമുദി ബോധപൗർണമി ക്ലബിന്റെ ഇത്തവണത്തെ പ്രതിഭകളായ മഞ്ചവിളാകം കാർത്തികേയൻ, രാഭായ് ചന്ദ്രൻ, ജോസ് വിക്ടർ ഞാറക്കാല എന്നിവരെ സുധീർ കരമന ആദരിച്ചു.