
വെള്ളറട: പനച്ചമൂട് വൈറ്റ് മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന പരിസ്ഥിതി ദിനാചരണം മലയാളം പള്ളിക്കൂടത്തിലെ അദ്ധ്യാപകനും കവിയുമായ സനൽ ഡാലുമുഖം വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി.ജയശേഖർ അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപകൻ സാവിയോ നേതൃത്വം നൽകി.