sut

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.യു.ടി യൂത്ത് റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പട്ടം മങ്ങനൂർകോണം റസിഡന്റ്സ് അസോസിയേഷനിലെ വീടുകളിൽ ഔഷധ സസ്യങ്ങളും കേഡറ്റുകൾ നിർമ്മിച്ച വിത്ത് പേനയും വിതരണം ചെയ്തു. നഴ്സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ അനുരാധ ഹോമിൻ അസോസിയേഷൻ സെക്രട്ടറി ഉണ്ണികൃഷ്‌ണന് ഔഷധസസ്യം നൽകി ഉദ്ഘാടനം ചെയ്തു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.രാജീവ്, പ്രോഗ്രാം ഓഫീസർ അശ്വതി എസ്.കുമാർ തുടങ്ങിയവർ പങ്കെടുത്തു.