p

തിരുവനന്തപുരം: വിവിധ പഠനവകുപ്പുകളിൽ പി.ജി, എം.ടെക് എൻട്രൻസ് പരീക്ഷയ്‌ക്ക് www.admissions.keralauniversity.ac.in വെബ്സൈറ്റിൽ 10വരെ അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസകേന്ദ്രം മൂന്നും നാലും സെമസ്​റ്റർ എം.എ. ഇക്കണോമിക്‌സ് (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 10 വരെ അപേക്ഷിക്കാം.

ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ, 2021 നവംബറിൽ നാലാം സെമസ്​റ്റർ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (മേഴ്സിചാൻസ് - 2010,2011,2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.

ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ സോഷ്യോളജി (വിദൂരവിദ്യാഭ്യാസം - റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ) പരീക്ഷയുടെ വൈവ വോസി ജൂൺ 8, 9, 10 തീയതികളിൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ.

പത്താം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബികോം.എൽ.എൽ.ബി/ബി.ബി.എ എൽ.എൽ.ബി, ഏപ്രിൽ 2022 പരീക്ഷയുടെ വൈവാവോസി 15 മുതൽ.

റെഗുലർ ബി.ടെക്. (2013 സ്‌കീം) കോഴ്സ് കോഡിൽ വരുന്ന നാല്, ആറ് സെമസ്​റ്റർ പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് സപ്ലിമെന്ററി പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ സി.ബി.സി.എസ്. ബി.എ, ബി.എസ്‌സി, ബികോം (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2019, 2018, 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2016, 2015, 2014 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴ കൂടാതെ 10 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എംകോം/എം.എസ്.ഡബ്ല്യൂ (ന്യൂ ജനറേഷൻ കോഴ്സുകൾ) പരീക്ഷകൾക്ക് പിഴകൂടാതെ 10 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.

കാ​ലി​ക്ക​റ്റ് ​യൂ​ണി.
പി.​ജി​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി

തേ​​​ഞ്ഞി​​​പ്പ​​​ലം​:​ ​കാ​​​ലി​​​ക്ക​​​റ്റ് ​സ​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ​ ​ഡാ​​​റ്റാ​ ​സെ​ന്റ​​​റി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​യു.​പി.​എ​സ് ​ക​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​സെ​ർ​​​വ​ർ​ ​പ്ര​​​വ​ർ​​​ത്ത​​​നം​ ​നി​​​ല​​​ച്ച​തി​നാ​ൽ​ ​ഒ​​​ന്നാം​ ​സെ​​​മ​​​സ്റ്റ​ർ​ ​പി.​ജി​ ​പ​​​രീ​​​ക്ഷ​​​ക​ൾ​ ​മാ​​​റ്റി​വ​ച്ച​താ​​​യി​ ​പ​​​രീ​​​ക്ഷാ​​​ഭ​​​വ​ൻ​ ​അ​​​റി​​​യി​​​ച്ചു.​ ​പു​​​തു​​​ക്കി​​​യ​ ​തീ​​​യ​​​തി​ ​പി​​​ന്നീ​​​ട​​​റി​​​യി​​​ക്കും.​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ​രീ​ക്ഷ​ ​മാ​ത്ര​മാ​ണ് ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ത്.

എം.​സി.​എ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 12​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​എ.​ഐ.​സി.​ടി.​ഇ​ ​അം​ഗീ​കാ​ര​മു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​സ് ​(​എം.​സി.​എ​)​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ 12​ ​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​ഉ​ച്ച​യ്‌​ക്ക് 12​ ​വ​രെ​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ക്കും.​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​ഫോ​ൺ​:​ 04712560363,​ 364