
വർക്കല:ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷവും യു.കെ.ജി പ്രവേശനോത്സവവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയും സ്കൂൾ മാനേജരുമായ സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു.സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നടുകയും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തുകയും ചെയ്തു.സ്കൂളിലെ എൻ.സി.സി യൂണിറ്റ് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഉപന്യാസരചന,ചിത്രരചന, ബുളളറ്റിൻ ബോർഡ് ഡെക്കറേഷൻ,സമൂഹഗാനം, മുദ്രാഗീത രചന തുടങ്ങിയവയും നടന്നു. പ്രിൻസിപ്പൽ സ്മിത.റ്റി, വൈസ് പ്രിൻസിപ്പൽ മനുബായി, വിദ്യാർത്ഥിനികളായ നിവേദിതകൃഷ്ണൻ,വൈഷ്ണവില്മി എന്നിവർ പരിസ്ഥിതി ദിനത്തെക്കുറിച്ച് സംസാരിച്ചു. സ്കൂളിൽ നടന്ന എൻ.സി.സി ക്യാമ്പിൽ സമ്മാനാർഹയായ കുമാരി ഗൗരിക്ക് മെഡൽ നൽകി.