vd-satheesan

തിരുവനന്തപുരം: തൃക്കാക്കരയിൽ യു.ഡി.എഫിനുണ്ടായ വൻ വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മാത്രമായി നൽകുന്നത് കോൺഗ്രസിൽ അസ്വാരസ്യങ്ങളുയർത്തുന്നു. തൃക്കാക്കര വിജയത്തിന് പിന്നാലെ 'കാപ്റ്റൻ ദ ഒറിജിനൽ' എന്ന തലക്കുറിപ്പോടെ ഹൈബി ഈഡൻ എം.പി ഇട്ട ഫേസ്ബുക് പോസ്റ്റ് വൈറലായി. ഇതോടെ, പാർട്ടിയിൽ മുറുമുറുപ്പുകളുയർന്നു. തൃക്കാക്കരയിലെ വിജയം കൂട്ടായ്മയുടേതാണെന്നും, ഏതെങ്കിലും ഒരാളിന്റേതല്ലെന്നും ആദ്യ വെടി കെ. മുരളീധരൻ പൊട്ടിച്ചു. കാപ്റ്റനല്ല, മുന്നണിപ്പോരാളിയാണ് താനെന്ന് സതീശൻ കൈയോടെ തിരുത്തി. അത് കെട്ടടങ്ങുന്നതിന് മുമ്പാണ് തിരുവനന്തപുരത്ത് ഡി.സി.സിയുടെ നേതൃത്വത്തിൽ സതീശന് നൽകിയ വരവേല്പും ,നഗരത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട ഫ്ലക്സുകളും പുതിയ വിവാദം തീർത്തത്. ഇന്നലെ രാവിലെ വിമാനത്താവളത്തിൽ സതീശന് നൽകിയ സ്വീകരണത്തിൽ നൂറു കണക്കിന് പ്രവർത്തകരും നേതാക്കളുമാണെത്തിയത്. സ്വീകരണത്തിന്റെ ഭാഗമായാണ് വിവിധ കോൺഗ്രസ് അനുകൂല സംഘടനകളുടെ പേരിൽ സതീശനെ 'ലീഡർ' എന്ന് വിശേഷിപ്പിച്ചുള്ള ഫ്ലക്സുകൾ സ്ഥാപിച്ചത്. മുതിർന്ന നേതാക്കൾക്കടക്കം ഈ പ്രചരണ രീതിയിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. ഇത് തിരിച്ചറിഞ്ഞാണ് വിമാനത്താവളത്തിൽ വാർത്താലേഖകരോട് പ്രതികരിക്കവെ, കോൺഗ്രസിലെ ഒരേയൊരു ലീഡർ കെ. കരുണാകരനാണെന്ന് സതീശൻ പറഞ്ഞത്. പിന്നാലെ,സതീശന്റെ നിർദ്ദേശ പ്രകാരം എം.എൽ.എ ഹോസ്റ്റൽ പരിസരങ്ങളിലെ ഫ്ളക്സുകൾ പ്രവർത്തകർ നീക്കം ചെയ്തു.

 സതീശൻ-സുധാകരൻ നേതൃത്വത്തിന് കരുത്തേറി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ്പ് സമവാക്യങ്ങളെയെല്ലാം തകർത്ത് സംസ്ഥാന കോൺഗ്രസിന്റെ നിയന്ത്രണങ്ങൾ സതീശനിലേക്കും സുധാകരനിലേക്കും കേന്ദ്രീകരിക്കപ്പെട്ടതിൽ തന്നെ പാർട്ടി നേതൃനിരയിൽ അതൃപ്തിയുണ്ട്. തൃക്കാക്കരയിൽ തോൽവിയോ ,നേരിയ ഭൂരിപക്ഷത്തിലുള്ള വിജയമോ ആയിരുന്നെങ്കിൽ നേതൃനിരയിലെ ഈ അതൃപ്തി പൊട്ടിത്തെറിയിലേക്ക് പോകുമായിരുന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ച വമ്പൻ വിജയത്തോടെ സതീശന്റെ കരുത്ത് കൂടി.പിന്നാലെയാണ്, തലസ്ഥാനത്ത് അദ്ദേഹത്തോടൊപ്പം ചേർന്ന് നിൽക്കുന്ന ഡി.സി.സി നേതാക്കളും പ്രവർത്തകരും ചേർന്ന് ഗംഭീര സ്വീകരണവുമൊരുക്കിയത്.

സംഘടനാ തിരഞ്ഞെടുപ്പിൽ സതീശൻ- സുധാകരൻ നേതൃത്വം കൂടുതൽ ശക്തരാകുന്നതിന്റെ സൂചനയായാണ് തൃക്കാക്കര ഫലത്തെ പലരും കാണുന്നത്. തലസ്ഥാനത്തെ സ്വീകരണവും ഫ്ലക്സ് പ്രചരണവും ഒരു വിഭാഗത്തിൽ അതൃപ്തി പടർത്തുന്നതും അതിനാലാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ,എ ഗ്രൂപ്പ് നേതാവുമായ എൻ.എസ്. നുസൂർ കവിതയിലൂടെയാണ് ഫ്ലക്സ് പ്രചരണത്തിൽ പ്രതിഷേധിച്ചത്.

 ലീ​ഡ​ർ​ക്കെ​ണി​യി​ൽ​ ​ഞാൻ വീ​ഴി​ല്ല​:​ ​വി.​ഡി.​സ​തീ​ശൻ

ലീ​ഡ​റെ​ന്ന് ​ത​ന്നെ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​വി​ശേ​ഷി​പ്പി​ച്ച​തി​ൽ​ ​തി​രു​ത്തു​മാ​യി​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​താ​ൻ​ ​ലീ​ഡ​റ​ല്ല.​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​ലീ​ഡ​റെ​ന്ന​ ​വി​ളി​ക്ക് ​അ​ർ​ഹ​നാ​യ​ ​ഒ​രേ​യൊ​രാ​ൾ​ ​കെ.​ക​രു​ണാ​ക​ര​നാ​ണ്.​ ​അ​ദ്ദേ​ഹം​ ​എ​ത്ര​യോ​ ​ഉ​യ​ര​ത്തി​ലാ​ണ്,​ ​അ​ത്ര​യും​ ​ഉ​യ​ര​ത്തി​ലൊ​ന്നും​ ​താ​ൻ​ ​എ​ത്തി​യി​ട്ടി​ല്ലെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.
തൃ​ക്കാ​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​ത​ല​സ്ഥാ​ന​ത്തെ​ത്തി​യ​ ​സ​തീ​ശ​ൻ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ .​ ​കാ​പ്റ്റ​ൻ​ ​വി​ളി​യി​ലും​ ​ലീ​ഡ​ർ​ ​വി​ളി​യി​ലു​മൊ​ന്നും​ ​ഞാ​ൻ​ ​വീ​ഴി​ല്ല.​ ​അ​തി​ലെ​ ​കെ​ണി​ ​എ​നി​ക്ക​റി​യാം.​ ​എ​ന്റെ​ ​മാ​ത്രം​ ​ഫ്ള​ക്സ് ​വ​യ്ക്കു​ന്ന​ത് ​ശ​രി​യ​ല്ല.​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സ​ന്തോ​ഷം​ ​കൊ​ണ്ട് ​ചെ​യ്യു​ന്ന​താ​ണ​ത്.​ ​ഫ്ള​ക്സ് ​വ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ​ ​എ​ല്ലാ​ ​നേ​താ​ക്ക​ളു​ടെ​യും​ ​വ​യ്ക്ക​ണം.​ ​എ​ന്റെ​ ​മാ​ത്രം​ ​ചി​ത്ര​മു​ള്ള​ ​ഫ്ള​ക്സ് ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞ് ​മാ​റ്റി​ക്കും​-​സ​തീ​ശ​ൻ​ ​വ്യ​ക്ത​മാ​ക്കി.
നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം​ ​തു​ട​ർ​ച്ച​യാ​യ​ ​തോ​ൽ​വി​ക്കു​ശേ​ഷം​ ​ല​ഭി​ച്ച​ ​വി​ജ​യ​മാ​ണ് ​തൃ​ക്കാ​ക്ക​ര​യി​ലേ​ത്.​ ​ഇ​തൊ​രു​ ​തു​ട​ക്ക​മാ​യി​ ​കാ​ണ​ണം.​ ​ഇ​നി​യും​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​നു​ണ്ട്.​ ​വി​ശ്ര​മ​മി​ല്ലാ​തെ​ ​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​യാ​നു​ള്ള​ത്.​ ​അ​തി​നു​ള്ള​ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ​തൃ​ക്കാ​ക്ക​ര​യി​ലെ​ ​വി​ജ​യ​ത്തി​ലൂ​ടെ​ ​ജ​ന​ങ്ങ​ൾ​ ​ന​ൽ​കി​യ​ത്.​ ​സം​ഘ​ട​നാ​ത​ല​ത്തി​ലു​ള്ള​ ​ദൗ​ർ​ബ​ല്യ​ങ്ങ​ൾ​ ​പ​രി​ഹ​രി​ച്ച് ​മു​ന്നോ​ട്ടു​പോ​ക​ണം.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​അ​നാ​രോ​ഗ്യം​മാ​റി​ ​തി​രി​ച്ചെ​ത്തി​യ​ശേ​ഷം​ ​എ​ല്ലാ​ ​പ്ര​ധാ​ന​ ​നേ​താ​ക്ക​ളെ​യും​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​വി​ളി​ച്ചു​ചേ​ർ​ത്ത് ​വി​ശ​ദ​മാ​യി​ ​കാ​ര്യ​ങ്ങ​ൾ​ ​വി​ല​യി​രു​ത്തും.​ ​മു​ന്നോ​ട്ടു​ള്ള​ ​പോ​ക്കി​ന് ​ആ​വ​ശ്യ​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യും.
കേ​ര​ള​ത്തി​ലെ​ ​എം.​പി​മാ​ർ,​ ​എം.​എ​ൽ.​എ​മാ​ർ,​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​എ​ല്ലാ​വ​രും​ ​ചേ​ർ​ന്നു​നി​ന്ന​തി​ന്റെ​ ​വി​ജ​യ​മാ​ണ് ​തൃ​ക്കാ​ക്ക​ര​യി​ൽ​ ​ക​ണ്ട​ത്.​ ​ഒ​ന്നാം​നി​ര​ ​നേ​താ​ക്ക​ൾ​മാ​ത്രം​ ​പോ​ര,​ ​ര​ണ്ടാം​ ​നി​ര​യും​ ​മൂ​ന്നാം​ ​നി​ര​യും​ ​നാ​ലാം​ ​നി​ര​യും​ ​ശ​ക്തി​പ്പെ​ട​ണം.​ ​മി​ക​ച്ച​ ​വ​നി​ത​ ​പ്രാ​തി​നി​ധ്യം​ ​വേ​ണം.​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഒ​രു​ ​വ​നി​ത​ ​എം.​എ​ൽ.​എ​ ​വ​രു​ക​യാ​ണ്-​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.
വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ​സ​തീ​ശ​നെ​ ​തോ​ളി​ലേ​റ്റി​യാ​ണ് ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തേ​ക്ക് ​ആ​ന​യി​ച്ച​ത്.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​പാ​ലോ​ട് ​ര​വി,​ ​മു​ൻ​ ​മ​ന്ത്രി​ ​വി.​എ​സ്.​ശി​വ​കു​മാ​ർ,​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എം.​ന​സീ​ർ,​ ​ട്ര​ഷ​റ​ർ​ ​വി.​പ്ര​താ​പ​ച​ന്ദ്ര​ൻ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​സ്വീ​ക​ര​ണം.