തിരുവനന്തപുരം: ആലപ്പുഴ ചേപ്പാട് പഞ്ചായത്തിലെ ചാമ്പക്കണ്ടത്തിൽ പട്ടികജാതി കോളനി നിവാസികളും പൊലീസും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു കമ്മിഷൻ നിർദേശം നൽകി.