തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ബിജു രമേശ് നിർവഹിക്കും. കേരള കൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ, സർക്കുലേഷൻ മാനേജർ അജു നാരായണൻ, അസി. സർക്കുലേഷൻ മാനേജർമാരായ കാച്ചാണി പ്രദീപ്‌, ടി. സനൽകുമാർ, പ്രസന്നകുമാർ എസ്, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു ടി, എച്ച്.എം ബിജോ ഗീവർഗീസ്, പ്രോഗ്രാം കൺവീനവർ ഫാദർ ഗീവർഗീസ്,​ പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി. സുജ, എച്ച്.എം ഇൻ ചാർജ് ടി. പ്രമീള, കുന്നത്തൂർ പ്രകാശ്, കെ.എൽ. ബിനുരാജ് തുടങ്ങിയവർ പങ്കെടുക്കും.