
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ മാസം 20 ഡ്യൂട്ടി ചെയ്യുന്നവർക്ക് ശമ്പളത്തിനു പുറമേ 1000 രൂപയും 25 ഡ്യൂട്ടിക്ക് 2000 രൂപ വരെയും ഇൻസെന്റീവ് നൽകാൻ മാനേജ്മെന്റ് തീരുമാനിച്ചു. എന്നാൽ, ശമ്പളം കൃത്യമായി ലഭിക്കണമെങ്കിൽ മാസത്തിൽ 16 ഫിസിക്കൽ ഡ്യൂട്ടിയെങ്കിലും ചെയ്യണം. ഇല്ലെങ്കിൽ അഞ്ചാം തീയതിക്കുശേഷം പ്രോസസ് ചെയ്യുന്ന സപ്ളിമെന്ററി സാലറി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സി.എം.ഡി ബിജു പ്രഭാകർ ഉത്തരവിട്ടു.