vilappil

മലയിൻകീഴ് : സ്നേഹിത ചാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടാം വാർഷികം ജില്ലാ പഞ്ചായത്ത് അംഗം ഗീതനാസർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ബി.ശോഭനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സ്നേഹ അനു,മാദ്ധ്യമ പ്രവർത്തകൻ ശിവാകൈലാസ് എന്നിവർക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ സ്നേഹിതയുടെ ഉപഹാരം നൽകി അനുമോദിച്ചു.