വെള്ളറട: ഒതുക്കിയിട്ടിരുന്ന മൂന്നു ലോറികളിൽ നിന്ന് 450 ലിറ്റർ ഡീസൽ കവർന്നു. വെള്ളറട -നെടുമങ്ങാട് റോഡിൽ കെ. പി. എം ഹാളിനു സമീപം ഒതുക്കിയിട്ടിരുന്ന വെള്ളറട സ്വദേശി സജിത് പ്രസാദ് , വെമ്പായം സ്വദേശി അശോകൻ, മണ്ണാംകോണം സ്വദേശി ബിജോയ് എന്നിവരുടെ ലോറികളിൽ നിന്നാണ് ഡീസൽ കവർന്നത്. ഈ ഭാഗത്ത് ഡീസൽ മോഷണം പതിവാണ്. വെള്ളറട പൊലീസിൽ പരാതി നൽകി.