തിരുവനന്തപുരം : സംഘടിതമായി പ്രവാചക നിന്ദ ആസൂത്രണം ചെയ്യുന്നതിന്റെ തുടർസംഭവമാണ് ബി.ജെ.പി നേതാക്കളുടെ പരാമ‌ശങ്ങളെന്നും സമാന അനുഭവങ്ങൾ തുടർന്നും ഉണ്ടാകാതിരിക്കാൻ ഭരണകൂടം ശ്രദ്ധചെലുത്തണമെന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ദക്ഷിണ മേഖലാ നേതൃയോഗം ആവശ്യപ്പെട്ടു. ദേശീയ സമിതി അംഗം ബഷീർ തേനംമാക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. എ. എം. ഹാരിസ്, അമീർ ബദരി, കെ. എച്ച്. എം.അഷ്രഫ്, ഇമാം എ.എം.ബദറുദ്ദീൻ മൗലവി, ഇമാം അഹമ്മദ് ബാഖവി, പി.സയ്യിദ് അലി, കെ.എം.ഉമ്മർ, എം.മുഹമ്മദ് മാഹീൻ തുടങ്ങിയവർ സംസാരിച്ചു.