
നെയ്യാറ്റിൻകര: ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഐ.എച്ച്.കെയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര കാരുണ്യമിഷൻ സ്‌കൂളിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണം ഐ.എച്ച്.കെ നെയ്യാറ്റിൻകര യൂണിറ്റ് പ്രസിഡന്റ് ഡോ.ജി.ഭദ്രൻ ചന്ദന തൈ നട്ട് ഉദ്‌ഘാടനം ചെയ്തു.പ്ലാവ്, രക്തചന്ദനം, നീർമരുത്, ദന്തപാല, നെല്ലി,പേര, ജാമ്പ, നാരകം,കറിവേപ്പ് തുടങ്ങിയ പത്തിൽപരം ഇനങ്ങളിലെ തൈകൾ സംഘടനയിലെ അംഗങ്ങൾ ചേർന്ന് നട്ടുപിടിപ്പിച്ചു.