arayoor-ghss

പാറശാല:ആറയൂർ ഗവ.ലക്ഷമി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷവും സ്കൂളിൽ നട്ടു വളർത്തിയ വൃക്ഷ തൈയുടെ വിതരണവും ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ സലൂജ,സ്കൂൾ പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ് എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു.ചെങ്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജിത് ജമാർ, വാർഡ് മെമ്പർ വിജയകുമാരി,ഏ.ഇ.നീരജ്, ഓവർസീയർമാരായ മോഹനൻ, വിശ്വചിത്ത്, ഹെഡ്മിസ്ട്രസ് ജയലേഖ, പി.ടി.എ പ്രസിഡൻറ് അജികുമാർ, എസ്.എം.സി ചെയർമാൻ ബിനുകുമാർ, പി.റ്റി.എ വൈസ് പ്രസിഡൻറ് മുരളീധരൻനായർ തുടങ്ങിയവർ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി വിജയറാണി നന്ദി പറഞ്ഞു.