ചേരപ്പള്ളി : പറണ്ടോട് മണ്ണാറം മണ്ണാറത്തമ്മ ശ്രീ ദുർഗാദേവിക്ഷേത്രത്തിലെ
പ്രതിഷ്ഠാവാർഷികവും അനിഴം പൊങ്കാല മഹോത്സവവും 13ന് വിവിധ ചടങ്ങുകളോട് ആഘോഷിക്കുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മുരളി ആലുംകുഴിയും സെക്രട്ടറി മണ്ണാറം രവീന്ദ്രൻ നായരും അറിയിച്ചു.ക്ഷേത്രതന്ത്രി ചെന്തിട്ട മോഹനൻ പോറ്റിയും മേൽശാന്തി നീലകണ്ഠ അജയൻ പോറ്റിയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. രാവിലെ 5.15ന് നിർമ്മാല്യ ദർശനം, 5.30ന് അഭിഷേകം, മലർനിവേദ്യം, 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 9ന് പ്രസാദശുദ്ധി, 9.30ന് സമൂഹപൊങ്കാല , കലശപൂജ, 11.30ന് നാഗർക്ക് നൂറുംപാലും സമർപ്പണം, 12ന് പൊങ്കാല നിവേദ്യം, അന്നദാനം, വൈകിട്ട് ഭഗവതിസേവ എന്നിവയാണ് ചടങ്ങുകൾ.