pinaryi-

തിരുവനന്തപുരം: പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജൻഡയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്മ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബി.ജെ.പി നേതാവിന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ഓരോ പൗരനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നൽകുന്ന ഭരണഘടനയെ അവർ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

നമ്മുടെ നാടിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങൾക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്രം നടപടി സ്വീകരിക്കണം. വർഗീയ ശക്തികൾക്കെതിരെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റക്കെട്ടായ എതിർപ്പുയരണം. ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പുകൂടി ഇല്ലാതാക്കുകയാണ്. അവരുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്കു പുറമേയാണിത്.

 പ​രാ​മ​ർ​ശം​ ​അ​പ​ല​പ​നീ​യം​:​ ​ചെ​ന്നി​ത്തല

പ്ര​വാ​ച​ക​നെ​ക്കു​റി​ച്ച് ​ബി.​ജെ.​പി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​വ​ക്താ​ക്ക​ൾ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശം​ ​അ​ങ്ങേ​യ​റ്റം​ ​അ​പ​ല​പ​നീ​യ​വും​ ​വി​ഷ​ലി​പ്ത​വും​ ​നി​ന്ദ്യ​വു​മാ​ണെ​ന്ന് ​ഫേ​സ്ബു​ക്ക് ​പോ​സ്റ്രി​ൽ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​എ​ല്ലാ​ ​മ​ത​ങ്ങ​ളോ​ടും​ ​സ​ഹി​ഷ്ണു​ത,​ ​സ​ഹ​വ​ർ​ത്തി​ത്വം,​ ​ബ​ഹു​മാ​നം​ ​എ​ന്നീ​ ​മൂ​ല്യ​ങ്ങ​ൾ​ ​മു​റു​കെ​പ്പി​ടി​ക്കു​ന്ന​ ​ന​മ്മു​ടെ​ ​പൈ​തൃ​ക​ത്തി​ന് ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ആ​ഘാ​ത​മേ​ല്പി​ക്കു​ന്ന​ ​ന​യ​ങ്ങ​ളാ​ണ് ​മോ​ദി​യും​ ​ബി.​ജെ.​പി​യും​ ​അ​നു​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​മോ​ദി​യു​ടെ​ ​ഫാ​സി​സ്റ്റ് ​ന​യ​ങ്ങ​ൾ​ ​ഇ​ന്ത്യ​യു​ടെ​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ചി​ല​ ​വി​ദേ​ശ​ ​ബ​ന്ധ​ങ്ങ​ളെ​ ​ത​ക​ർ​ക്കു​ക​യാ​ണ്.​ ​ഇ​തി​നെ​ ​രാ​ജ്യ​സ്‌​നേ​ഹി​ക​ളു​മാ​യ​ ​എ​ല്ലാ​വ​രും​ ​അ​പ​ല​പി​ക്കു​ക​യും​ ​ഒ​ന്നി​ച്ചെ​തി​ർ​ത്ത് ​രാ​ജ്യ​ത്തി​ന്റ​ ​അ​ഭി​മാ​നം​ ​സം​ര​ക്ഷി​ക്കു​ക​യും​ ​വേ​ണം.

 ഇ​ന്ത്യ​യു​ടെ​ ​മ​തേ​തര മു​ഖം​ ​വി​കൃ​ത​മാ​ക്കി: കു​ഞ്ഞാ​ലി​ക്കു​ട്ടി

​പ്ര​വാ​ച​ക​നെ​ ​നി​ന്ദി​ക്കു​ന്ന​തി​ലൂ​ടെ​ ​മ​ത​വി​ദ്വേ​ഷം​ ​പ്ര​ച​രി​പ്പി​ച്ച് ​രാ​ഷ്ട്രീ​യ​ ​ലാ​ഭം​ ​നേ​ടാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ക്ക് ​ബി.​ജെ.​പി​ ​ആ​ക്കം​ ​കൂ​ട്ടു​ക​യാ​ണെ​ന്ന് ​മു​സ്ളിം​ ​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ​റ​ഞ്ഞു.​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളു​ടെ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ആ​സൂ​ത്രി​ത​മാ​യ​ ​അ​ജ​ൻ​ഡ​യു​ടെ​ ​ഭാ​ഗ​മാ​ണ്.​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ഇ​തി​നെ​തി​രെ​ ​വ​ൻ​ ​പ്ര​തി​ഷേ​ധ​മാ​ണ് ​ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​ലോ​ക​ ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​തേ​ത​ര​ ​മു​ഖ​ത്തി​ന് ​മ​ങ്ങ​ലു​മേ​ൽ​ക്കു​ന്നു.​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളു​ടെ​ ​പ്ര​സ്താ​വ​ന​യെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​ല​ഹ​ള​യു​ടെ​ ​ഭാ​ഗ​മാ​യി​ ​മു​സ്‌​ലിം​ ​വി​ഭാ​ഗ​ത്തി​നെ​തി​രെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യി​ ​കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.​ 1991​ലെ​ ​ആ​രാ​ധ​നാ​ല​യ​ ​നി​യ​മം​ ​നി​ല​നി​ൽ​ക്കേ​ ​മ​സ്ജി​ദു​ക​ൾ​ ​കൈ​യ്യേ​റാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തും​ ​അ​ജ​ൻ​‌​ഡ​യു​ടെ​ ​ഭാ​ഗ​മാ​ണെ​ന്ന് ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ​റ​ഞ്ഞു.