തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ മത്സ്യ അനുബന്ധമേഖലയിലെ തൊഴിലാളികൾക്കും നൽകണമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ. ഷഫറുള്ള അദ്ധ്യക്ഷത വഹിച്ചു.ഓൾ ഇന്ത്യാ ഫിഷ് ആൻഡ് ഫിഷറീസ് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി,ഷാജഹാൻ വെട്ടുമ്പുറം, കെ.കെ. കലേശൻ, യു. രാജുമോൻ, സങ്കീർ അലങ്കാരത്ത്, പനോളി മനോഹരൻ, എ.എം. അലി, സാജിത്, മത്യാസ് അഗസ്റ്റിൻ, ആർ.സുനി, വി.ലൈജു തുടങ്ങിയവർ സംസാരിച്ചു.