തിരുവനന്തപുരം: വിലക്കയറ്റം തടയുക, തയ്യൽ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, അനുകൂല്യ കാലാവധി മാനദണ്ഡം ഒരു വർഷമായി കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്വതന്ത്ര തയ്യൽ തൊഴിലാളി യൂണിയൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷംസുദീൻ ആയിട്ടി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി യു. പോക്കർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജി. മാഹീൻ അബൂബക്കർ, സെക്രട്ടറിയേറ്റംഗം കെ.എസ്. ഹലീൽ റഹ്മാൻ, നേതാക്കളായ സി. മുഹമ്മദ് റാഫി, മംഗലപുരം ഷാജി, എ. സക്കീർ ഹുസൈൻ, ഉമ്മു സൽമ നരിക്കുനി, ജുനൈദ് പറവക്കൽ തുടങ്ങിയവർ സംസാരിച്ചു.