കല്ലമ്പലം: ട്രാവൻകൂർ കയർതൊഴിലാളി യൂണിയന്റെ 48ാമത് വാർഷിക സമ്മേളനം ഇന്ന് മുതൽ 10 വരെ തീയതികളിൽ കവലയൂരിൽ നടക്കും. ഇന്ന് എസ്. ശശാങ്കന്റ കായിക്കരയിലെ സ്‌മൃതി മണ്ഡപത്തിൽ നിന്ന് അഞ്ചുതെങ്ങ് സുരേന്ദ്രന്റെയും ബി.എൻ. സൈജുരാജിന്റെയും നേതൃത്വത്തിൽ സമ്മേളന നഗരിയിലേക്കുള്ള പതാക കൊണ്ടുപോകും. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ. രാമു ഉദ്ഘാടനം ചെയ്യും.
ചിറയിൻകീഴിലെ കെ. ശിശുപാലന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്ന് പി. മണികണ്ഠന്റെയും ജി. വ്യാസന്റെയും നേതൃത്വത്തിൽ കൊടിമരം കൊണ്ടുവരും. ആർ.സുഭാഷ് ഉദ്ഘാടനം ചെയ്യും. എം.വി. കനകദാസ് കൊടിമരം കൈമാറും. കഠിനംകുളം സാബുവിന്റെയും ആർ.അജിത്തിന്റെയും നേതൃത്വത്തിൽ മേനംകുളം ഡോ. ന്യൂമാൻ വസതിയിൽ നിന്നുള്ള ദീപശിഖ അഡ്വ.എൻ.സായികുമാറും, ബി. ചന്ദ്രികഅമ്മയുടെയും മുകുന്ദന്റെയും നേതൃത്വത്തിൽ കണിയാപുരം ബീഗം നബീസയുടെ വസതിയിൽ നിന്നുള്ള ദീപശിഖ മധു മുല്ലശേരിയും ഡി. കാന്തിലാലിന്റെയും എൻ. വിജയകുമാറിന്റെയും നേതൃത്വത്തിൽ വർക്കല അയന്തി എ.കെ. പ്രതാപന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖ ജാഥ വി. ജോയി എം.എൽ.എയും ഉദ്ഘാടനം ചെയ്യും.
പതാക, കൊടിമര, ദീപശിഖാ ജാഥകൾ വൈകിട്ട് 6ന് കവലയൂർ ജംഗ്ഷനിൽവച്ച് ജനപ്രതിനിധികളും സംഘാടക സമിതി ഭാരവാഹികളും ഏറ്റുവാങ്ങി സമ്മേളന നഗറിൽ സ്ഥാപിക്കും. നാളെ രാവിലെ 10ന് വ്യവസായ സെമിനാറും വിവിധ മേഖലകളിലുള്ളവരെ ആദരിക്കലും നടക്കും. 50 വർഷം കയർസെന്ററിന്റെ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും കയർ തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ആനത്തലവട്ടം ആനന്ദനെ ആദരിക്കലും അദ്ദേഹത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനവും മുൻ മന്ത്രി ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. വ്യവസായ സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ആദ്യകാല ട്രേഡ് യൂണിയൻ നേതാക്കളെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സി.പി.എം ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പനും 100 വർഷം പൂർത്തീകരിച്ച കയർ ഉത്പാദക കുടുംബങ്ങളിലുള്ളവരെ വി. ജോയി എം.എൽ.എയും ആദരിക്കും. യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിക്കും. കെ.കെ. ഗണേശൻ, അഡ്വ.ബി. സത്യൻ, ഒ.എസ്. അംബിക എം.എൽ.എ, അഡ്വ.എ. ഷൈലജാ ബീഗം, അഡ്വ.എസ്. ഷാജഹാൻ, അഡ്വ.എൻ. സായികുമാർ, അഞ്ചുതെങ്ങ് സുരേന്ദ്രൻ,അഡ്വ. സ്മിതാ സുന്ദരേശൻ, വി. പ്രിയദർശിനി, വി. സത്യദേവൻ, എ. നഹാസ്, സുരേഷ് ബാബു, അനിൽകുമാർ, വി. സുധീർ തുടങ്ങിയവർ പങ്കെടുക്കും.
10ന് എം.ആർ. രവി നഗറിൽ (ഗുരുമന്ദിരം ഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ. രാമു, ജനറൽ സെക്രട്ടറി സി. ജയൻബാബു, എം.കെ. യൂസഫ്, ആർ. മുഹമ്മദ് റിയാസ്, ജെ. ശശാങ്കൻ, എച്ച്. ഹാരീസ് തുടങ്ങിയവർ പങ്കെടുക്കും. യൂണിയൻ പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ എ. നഹാസ് സ്വാഗതം പറയും. യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.എൻ. സായികുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. മണമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ് സംഘാടക സമിതി ചെയർമാനും വി. സുധീർ ജനറൽ കൺവീനറുമാണ്.