thonnakkaldarna

മുടപുരം: ക്യാഷ്വൽ ലോഡിംഗ് തൊഴിലാളികൾക്ക് അർഹതപ്പെട്ട ശമ്പള കരാർ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകുക, കരാർ ചർച്ച എത്രയും വേഗത്തിൽ ആക്കുക, ദീർഘകാലമായി ജോലി നോക്കുന്ന ക്യാഷ്വൽ /കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, റിട്ടയർമെന്റ് പ്രായപരിധിക്ക്‌ വ്യക്തമായ മനദണ്ഡം നിച്ഛയിക്കുക, പുതുക്കിയ വേതനം അടിയന്തരമായി നൽകുക, വേളി ഫാക്ടറി തുറന്ന് പ്രവർത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇംഗ്ലീഷ് - ഇന്ത്യൻ ക്ലേ ഫാക്ടറി തൊഴിലാളികൾ തോന്നയ്ക്കൽ ഫാക്ടറിക്ക്‌ മുൻപിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി, ബി.എം.എസ്, സി.ഐ.ടി.യു യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ ധർണ യൂണിയൻ നേതാവും സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ചാക്ക ഡി. മോഹനൻ ഉദ്‌ഘാടനം ചെയ്തു. ചന്ദ്രൻകുട്ടി, ജയകുമാർ,സി.ഐ.ടി.യു മംഗലപുരം ഏരിയാ സെക്രട്ടറി വേങ്ങോട് മധു, സുനിൽ. കെ.ഭാസ്‌കർ, സജു, പ്രദീപ്, അഡ്വ. ഹാഷിം, അഡ്വ.സായികുമാർ തുടങ്ങിയവർ സംസാരിച്ചു.