വർക്കല:ഇടവ പാലക്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മത്തെ തുടർന്നുളള സഹസ്രകലശം 9ന് നടക്കും.പ്രതിഷ്ഠാനന്തര ഉത്സവവും അന്ന് ആരംഭിക്കും.രാവിലെ ഗണപതിഹോമം,7.30ന് സോപാനസംഗീതം,ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6ന് നടക്കുന്ന ക്ഷേത്രസമർപ്പണ സമ്മേളനം സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും.ക്ഷേത്ര പ്രസിഡന്റ് രഘുവരൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.വി.ജോയി എം.എൽ.എ, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, ഇടവ സ്റ്റേഷൻ പളളി ഇമാം ഹുസൈൻ ദാരുമി, ജവഹർ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ സിറിയക് കാനായിൽ, ക്ഷേത്രസെക്രട്ടറി സജിത്റോയി തുടങ്ങിയവർ സംസാരിക്കും.ദിവസവും രാവിലെയും വൈകുന്നേരവും ഉത്സവപൂജാദികർമ്മം നടക്കും.10ന് രാത്രി 9ന് കരാക്കെ ഗാനമേള, 11ന് രാത്രി 9ന് കരാക്കെ ഗാനമേള, 12ന് രാത്രി 9ന് കരാക്കെ ഗാനമേള, 13ന് രാത്രി 9ന് ട്രാക്ക് ഗാനമേള, 14നും 15നും വൈകിട്ട് 6.45ന് തോറ്റംപാട്ട്, 7.30ന് വിളക്ക്. 16ന് രാവിലെ 9ന് ഉത്സവബലി, 11.30ന് ഉത്സവബലിദർശനം, രാത്രി 7.30ന് വിളക്ക്, 17ന് രാവിലെ 7.30ന് പൊങ്കൽ, രാത്രി 7.30ന് വിളക്ക്, തുടർന്ന് തുലാഭാരം, ഉരുൾ, 9.30ന് പളളിവേട്ട. 18ന് രാവിലെ 11ന് അന്നദാനം, ഓട്ടൻതുളളൽ, ഉച്ചയ്ക്ക് 2.30ന് ഘോഷയാത്ര, ഉടവാൾ എഴുന്നളളിപ്പ്.സേവ വിളക്ക്, നാദസ്വരം, ചെണ്ടമേളം, പഞ്ചവാദ്യം. 10.45ന് ആറാട്ട്ബലി, 11ന് ഡിജിറ്റൽ ഡ്രാമാവിഷൻ.