വർക്കല:മണമ്പൂർ ആർട്ടിസ്റ്റ് രാജാരവിവർമ്മ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന സർഗസായാഹ്നം കവി മണമ്പൂർ രാജൻബാബു ഉദ്ഘാടനം ചെയ്തു.എസ്.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.ശശിമാവിൻമൂട്,എ.വി.ബാഹുലേയൻ, രമാസുരേഷ്,യു.എൻ.ശ്രീകണ്ഠൻനായർ, എസ്.ഉണ്ണികൃഷ്ണൻ,കെ.സുഭാഷ്,അഷ്ടമിവിമൽ എന്നിവർ കവിതകൾ അവതരിപ്പിച്ചു. എൻ.കനകാംബരൻ,വി.പ്രശോകൻ,അനാമിക.ബി,ആഗ്ന്യ.എം,ഡോ.എസ്.അനിത, അഡ്വ.വി.മുരളീധരൻപിളള,എം.സുജിതാമണി എന്നിവർ ചർച്ച നയിച്ചു.എം.എസ്.വേണുഗോപാൽ സ്വാഗതവും എസ്.സജീവ് നന്ദിയും പറഞ്ഞു.