കല്ലമ്പലം: കേരളകൗമുദിയും തേവലക്കാട് എസ്.എൻ യു.പി.എസും സംയുക്തമായി കരവാരം പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കുന്നു. യു.പി.എസ് അങ്കണത്തിലെ നവീകരിച്ച ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിലാണ് മികച്ച സേവനം അനുഷ്ടിച്ച ആശാപ്രവർത്തകരെയും ആരോഗ്യപ്രവർത്തകരെയും വിശിഷ്ട വ്യക്തികളെയും ആദരിക്കുക. ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സ്‌കൂൾ മാനേജർ ഡോ. തോട്ടയ്‌ക്കാട് ശശി അദ്ധ്യക്ഷത വഹിക്കും.
കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ മുഖ്യപ്രഭാഷണം നടത്തും. സിനിമാ സംവിധായകൻ സജിൻബാബു, സിനിമാതാരം നോബി എന്നിവർ മുഖ്യാതിഥികളാകും. കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി, കെ.ടി.സി.ടി ചെയർമാൻ ഡോ.പി.ജെ. നഹാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോഷിബാസു, അഡ്വ.പി.ആർ. രാജീവ്, പ്രദീപ് ശിവഗിരി, കാവിൽ ഇൻഡസ്ട്രീസ് എം.ഡി ദിനി, റിട്ട.എസ്.ഐ കെ. ജോയി, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് രാജീവ് എസ്.പി, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷീജ, ഹെൽത്ത് ഇൻസ്‌പെക്ടർ അനി വി.എസ്, സൈഗാൾ, വെട്ടിയറ സുനിൽ, ബി. റംസി, നഹാസ് തുടങ്ങിയവർ പങ്കെടുക്കും. കേരളകൗമുദി മാർക്കറ്റിംഗ് അസി. മാനേജർ സുധികുമാർ സ്വാഗതവും കേരളകൗമുദി കല്ലമ്പലം ലേഖകൻ സുനിൽകുമാർ നന്ദിയും പറയും. ചടങ്ങിന് മുന്നോടിയായി വർക്കല വന്ദനം മ്യൂസിക് അവതരിപ്പിക്കുന്ന ട്രാക്ക് ഗാനമേള.